മക്കള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥന


പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ,അങ്ങേക്ക് ഞങ്ങളില്‍ ജനിച്ച മക്കളെ പ്രതി ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു.ദൈവമക്കളായ അവരെ,അവിടുത്തെ കരങ്ങളില്‍ നിന്നു സ്വീകരിച്ചപ്പോള്‍ അവര്‍ക്കുണ്ടായിരുന്ന പരിശുദ്ധിയില്‍ത്തന്നെ വളര്‍ത്താന്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ. "നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍ എന്നരുള്‍ച്ചെയ്ത നാഥാ,ഉദരത്തില്‍ അവര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞങ്ങളില്‍നിന്നും ലഭിച്ച ആന്തരിക മുറിവുകള്‍മുലവും ഞങ്ങളുടെ ദുര്‍മാതൃകമൂലവും ഈ ലോകത്തിന്റെ സ്വാധീനം മൂലവും പല തരത്തിലുള്ള സ്വഭാവവൈകല്യങ്ങള്‍ക്ക് ഇന്ന് അവര്‍ അടിമയായിത്തീര്‍ന്നിരിക്കുന്നു.അവരുടെ ഹൃദയങ്ങള്‍ ദൈവസ്നേഹംകൊണ്ട് നിറക്കണമേ,അവരെ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്ന് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം നല്‍കണമേ,ഉചിതമായ ജീവിതമാര്‍ഗ്ഗം തക്ക സമയത്ത് നല്‍കണമേ,സകലവിധ രോഗങ്ങളില്‍നിന്നും വിടുതല്‍ തരണമേ,ആമ്മേന്‍.1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ