പിറുപിറുപ്പേതുമില്ലാതെ

പിറുപിറുപ്പേതുമില്ലാതെ ഇതാ
പരമരാജ്യ വര്‍ദ്ധനയ്ക്കായി ഞാന്‍ കാണിക്ക
തരുന്നിതംഗീകരിക്കേശുപരാ

പെരിയ സ്വര്‍ഗ്ഗ എനിക്കായ്‌ വെടിഞ്ഞവനേ-ഹീന
കുരിശില്‍ എന്‍ പാപം മൂലം മരിച്ചവനേ
ദരിദ്രനെ പോലെ വന്നെന്‍
കുറച്ചിലൊഴിച്ച മശിഹായേ- (പിറു..)

അടിയനുവേണ്ടി എല്ലാം വെടിഞ്ഞവനേ-ഇനി
അടിയനുള്ളവ എല്ലാം നിനക്കു തന്നെ
വടിവോടെന്‍ ദേഹം ധനം
അടിയറവച്ചു തൊഴുതീടുന്നേന്‍- (പിറു..)

നീ തന്നതല്ലാതെനിക്കേതുമില്ലേ-അതാല്‍
ഏതും ഒളിക്കാതിതാ ഞാന്‍ തരുന്നേന്‍
മേദിനിയില്‍ നിന്‍ സുവി-
ശേഷം പ്രസിദ്ധം ചെയ്‌വാനായി- (പിറു..)

അരുമ രക്ഷകനേ നിന്‍ വേലയ്ക്കു ഞാന്‍-അല്പം
തരുവാന്‍ ഇടവന്നതെന്‍ ഭാഗ്യമല്ലോ
പെരിയ നിന്‍ സ്നേഹം എന്നില്‍
നിറവാന്‍ തുണയ്ക്ക മശിഹായേ- (പിറു..)

വലുതു നിന്നെക്കാള്‍ എനിക്കേതുമില്ലേ-തിരു
വിലമതിയാത്ത രക്തം ചൊരിഞ്ഞവനേ
നലംകെട്ട പാപിയെന്മേല്‍
അലിവോടു വന്ന മശിഹായേ- (പിറു..)