പാവനനാം ആട്ടിടയാ

പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന്‍ തിരുസന്നിധിയില്‍ (2)

ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ (2)
ഇന്നു ഞങ്ങള്‍ തന്‍ പാനപാത്രത്തില്‍ നിന്റെ കാരുണ്യ ജീവനം (2)         
(പാവനനാം..)

താവകദയ തന്റെ ശീതളത്താഴ്‌വരകളിലെന്നുമേ (2)
യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനില്‍ കുളിരേകുന്നൂ (2)
(പാവനനാം..)