എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)

യോഗ്യന്‍ നീ.. യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ (2)

നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ (2) (യോഗ്യന്‍ ..)

സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍ (2) (യോഗ്യന്‍ ..)