മഞ്ഞിന്‍ തണുപ്പുള്ള

മഞ്ഞിന്‍ തണുപ്പുള്ള മൗനത്തിന്‍ രാത്രിയില്‍
ഉണ്ണിയേശു പിറന്നു
കണ്ണീരാല്‍ മേഞ്ഞൊരു പുല്‍ക്കുടിലിനുള്ളില്‍
എന്റെ നാഥന്‍ പിറന്നു
ആകാശമാം യുഗവീഥിയില്‍ ആര്‍ദ്രതാരം
തെളിഞ്ഞു (മഞ്ഞിന്‍..)

കുന്തിരിക്കം പുകഞ്ഞു
നെഞ്ചിലെയള്‍ത്താരയില്‍
കാഴ്ചയായ് വെയ്ക്കുവാന്‍ എന്‍ ഹൃദയത്തില്‍
കണ്ണുനീരല്ലാതെയെന്തുള്ളൂ
ഏറ്റു വാങ്ങീടണമേ എന്നെ
ഏറ്റു വാങ്ങീടണമേ (മഞ്ഞിന്‍..)

പാതിരാകൂരിരുളില്‍
പാപിയായ് പോകുന്നു ഞാന്‍
നിന്റെ കാല്പാടുകള്‍ പിന്‍ തുടര്‍ന്നീടുവാന്‍
എളിമപ്പെടുത്തേണമേ
നിന്നോടു ചേര്‍ക്കേണമേ ഞങ്ങളെ
നിന്നോടു ചേര്‍ക്കേണമേ (മഞ്ഞിന്‍..)