മനസ്സൊരുക്കുക നാം

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കര്‍ത്തനേശു സാക്ഷികളായ് (2)
ഒത്തു ചേര്‍ന്നിടാം ഒത്തു പടിടാം
കര്‍ത്തനേശു മഹത്വത്തിനയ് (2) (മനസ്സൊരുക്കുക..)

കണ്ണുനീരില്‍ നാം ഒരുമിച്ച് വിതച്ചീടുകില്‍
ആര്‍പ്പോടെ കൊയ്തെടുക്കും (2)
ആത്മശക്തിയാല്‍ അടരാടുമ്പോള്‍
അവനായ് നാം ജയമെടുക്കും (2) (മനസ്സൊരുക്കുക..)

നീര്‍ത്തോടൂകള്‍ തേടുന്ന മാന്‍പേടപോല്‍
അതിദാഹത്തോടെ നമ്മള്‍ (2)
അത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍
അവന്‍ നമ്മെ നിറച്ചിടുമേ (2) (മനസ്സൊരുക്കുക..)

ദൈവസ്നേഹത്തില്‍ നാം ഒത്തു വളര്‍ന്നീടുമ്പോള്‍
ലോകരേശുവെ അറിയും (2)
സഭയേകമായ്  ഒരു ദേഹമായ്
പ്രഭവീശണം ഇഹത്തില്‍ (2) (മനസ്സൊരുക്കുക..)