വറ്റിപ്പോകാത്ത സ്‌നേഹം

വറ്റിപ്പോകാത്ത  സ്‌നേഹം യേശുവിന്‍റേത്
നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റേത്
നിരാശ തന്‍ നീര്‍ച്ചുഴിയിലും
നിരാലംബരായ് പോയിടിലും (2)
മാറാത്തവന്‍  യേശു മാത്രം
നിന്നരികിലുണ്ട് ! (വറ്റിപ്പോകാത്ത..)

തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല
ഹൃദയംഗമായ് അനുതപിച്ചാല്‍ (2)
പകര്‍ന്നു തരും തന്‍ ആശ്വാസമേ
പുലര്‍ത്തുന്നെന്നും നിന്നെ (വറ്റിപ്പോകാത്ത..)

ക്രൂശതില്‍  ചിന്തിയ നിണമതിനാല്‍
ഘോരമാമെന്‍ പാപം കഴുകി (2)
രോഗങ്ങളെ തന്‍ അടിപ്പിണരാല്‍
നീക്കിയ അത്ഭുതം കാണും (വറ്റിപ്പോകാത്ത..)