എന്റെ യേശു എനിക്കു നല്ലവന്‍

എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍ (2)

കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം (2) (എന്റെ യേശു..)

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) (എന്റെ യേശു..)

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തം‍ഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും (2) (എന്റെ യേശു..)

എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും (2) (എന്റെ യേശു..)