വെള്ളിമേഘങ്ങള്‍ അയയ്ക്കണേ

വെള്ളിമേഘങ്ങള്‍ അയയ്ക്കണേ
വെണ്മയിന്‍ വിശുദ്ധി നല്‍കണേ
അഗ്നിനാവുകള്‍ അയയ്ക്കണേ
ആത്മശക്തിയാല്‍ നിറയ്ക്കണേ (വെള്ളി..)

ഒഴിഞ്ഞ പാത്രമാണ് ഞങ്ങള്‍ നിന്റെ സന്നിധേ
നിറഞ്ഞ പാത്രമാക്കി നീ അയച്ചിടേണമേ
തികഞ്ഞ ആത്മശക്തിയാല്‍ നിറച്ചിടേണമേ
തുഴഞ്ഞു നീന്തിടാന്‍ ആത്മനദി അയയ്ക്കണേ (2) (വെള്ളി..)

കഴിഞ്ഞു പോയ നാളുകള്‍ ഓര്‍ത്തു നോക്കിയാല്‍
കുഴഞ്ഞ ചേറ്റിലായിരുന്ന ജീവിതങ്ങളെ
അഴിഞ്ഞു മാറ്റി പാപത്തിന്റെ ബന്ധനങ്ങളും
ഒഴിഞ്ഞു നീങ്ങി ശാപത്തിന്റെ അന്ധകാരവും (2) (വെള്ളി..)