നിന്‍ തിരുവചനം

നിന്‍ തിരുവചനം നമ്മില്‍ കൃപയേകിടും
തെന്നല്‍പോല്‍ തഴുകി ഉള്ളില്‍ കറ കഴുകി
രൂപാന്തരം നല്‍കും മനുജനു പുതുജനനം
രക്ഷയേകും വചനം

പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചിടും (2)
ജീവന്‍ പകരും വചനം
നിര്‍മ്മലമാമീ വചനം
അനുദിനം കുളിര്‍ പെയ്തിടുന്ന
സാന്ത്വന വചനം (നിന്‍ തിരുവചനം..)

സ്വര്‍ഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹി ദേഹാദികള്‍ക്കൌഷധവും (2)
പാപം പോക്കും വചനം
സൌഖ്യം നല്‍കും വചനം
അനുദിനം മനസ്സില്‍ വളര്‍ന്ന്
ഫലം തരും വചനം (നിന്‍ തിരുവചനം..)