കൂകി കൂകി പാടിവരുന്നൊരു

കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ
നിന്റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ
നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ
യചിക്കുന്നോ നീ യാചിക്കുന്നോ

യേശുനാഥന്‍ കേള്‍ക്കുന്നു നിന്റെ യാചന
ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു
കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം
നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം
ഏലേലാ ഐലസാ ഏലേലാ.. (4)