യേശു എനിക്കു സൌഖ്യം

യേശു എനിക്കു സൌഖ്യം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സൌഖ്യദായകന്‍
ഹാല്ലേലൂയ്യാ

യേശു എനിക്കു രക്ഷ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ആത്മരക്ഷകന്‍
ഹാല്ലേലൂയ്യാ

യേശു എനിക്കു ശാന്തി തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ശാന്തിദായകന്‍
ഹാല്ലേലൂയ്യാ

യേശു എനിക്കു സ്നേഹം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സ്നേഹദായകന്‍
ഹാല്ലേലൂയ്യാ

യേശു എനിക്കു കൃപ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ കൃപാദായകന്‍
ഹാല്ലേലൂയ്യാ