യേശുവില്‍ എന്‍ തോഴനെ

യേശുവില്‍ എന്‍ തോഴനെ കണ്ടേ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ

ശരോനിന്‍ പനിനീര്‍ പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ

തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം നല്കുന്നോന്‍
എന്‍ ഭാരമെല്ലാം ചുമക്കാമേന്നേറ്റവന്‍
ശരോനിന്‍ പനിനീര്‍ പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ

ലോകരെല്ലാം കൈ വെടിഞ്ഞാലും
ശോധനകള്‍ ഏറിയാലും
യേശു രക്ഷകനെന്‍ താങ്ങും തണലുമാം
അവനെന്നെ മറക്കുകില്ല, മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും (തുമ്പം..)

മഹിമയിന്‍ കിരീടം ചൂടി
അവന്‍ മുഖം ഞാന്‍ ദര്‍ശിച്ചിടും
അന്ന് ജീവന്റെ നദി കവിഞ്ഞൊഴുകിടുമെ (ശാരോനിന്‍..)