നമുക്കഭയം ദൈവമത്രേ

നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും (2)

എന്നും നല്‍സങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിര്‍മ്മിച്ചതിലും
മുന്നമേ താന്‍ വാഴുന്നു (2) (നമുക്കഭയം..)

രാവിലെ തഴച്ചു വളര്‍ന്നു
പൂവിടര്‍ന്ന പുല്ലു പോലെ
മേവിടുന്ന മനുഷ്യര്‍ വാടി
വീണിടുന്നു വിവശരായ് (നമുക്കഭയം..)

ചേരും മണ്ണില്‍ പൊടിയിലൊരുനാള്‍
തീരും മനുഷ്യമഹിമയെല്ലാം
വരുവിന്‍ തിരികെ മനുഷ്യരെയെ-
ന്നരുളി ചെയ്യും വല്ലഭന്‍ (നമുക്കഭയം..)

നന്മ ചെയ്തും നാട്ടില്‍ പാര്‍ത്തും
നമുക്കു ദൈവ സേവ ചെയ്യാം
ആശ്രയിക്കാം അവനില്‍ മാത്രം
ആഗ്രഹങ്ങള്‍ തരുമവന്‍ (2) (നമുക്കഭയം..)

നിത്യനാട് നോക്കി നമ്മള്‍
യാത്ര ചെയ്യുന്നിന്നു മന്നില്‍
എത്തും വേഗം നിശ്ചയം നാം
പുത്തന്‍ ശാലേം പുരമതില്‍ (2) (നമുക്കഭയം..)