ഹല്ലെലൂയാ ഹല്ലെലൂയാ

ഹല്ലെലൂയാ ഹല്ലെലൂയാ ഹല്ലെലൂയാ

വന്‍ പോരിന്നാളില്‍ തീര്‍ന്നിതു,
ജയവും ക്രിസ്തു പ്രാപിച്ചു,
ഗീതങ്ങള്‍ ദൂതര്‍ പാടുന്നു,
ഹല്ലെലൂയാ


 


ഘോഷിപ്പിന്‍ സര്‍വ്വ ലോകരേ,
കീര്‍ത്തിപ്പിന്‍ സ്വര്‍ഗ്ഗരാജനെ,
പാടുവിന്‍ ഭൂവിലെങ്ങുമേ,
ഹല്ലെലൂയാ


 


സാത്താനെ ക്രിസ്തു ജയിച്ചു,
പാതാള സൈന്യം തോറ്റിതു,
ചാവിന്‍ മാ ശക്തി ക്ഷീണിച്ചു,
ഹല്ലെലൂയാ


 


നാള്‍ മൂന്നും വേഗം പോയിതു,
ക്രിസ്തേശു വീണ്ടും ജീവിച്ചു,
സ്തോത്രം ഉയിര്‍ത്ത രാജനു,
ഹല്ലെലൂയാനിന്‍ പാടിനാല്‍ ക്രിസ്തേശുവേ
ചാവില്‍ നിന്നും നിന്‍ ദാസരെ
സ്വതന്ത്രരാക്കിടേണമേ,
ഹല്ലെലൂയാ