ദൈവം നിരുപമ സ്നേഹം

ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയൂം നിര്‍ജ്ജരിയല്ലോ
നിറയെ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മലനീര്‍ച്ചോല സ്നേഹം
നിരുപമസ്നേഹം (ദൈവം..)

കാടുകള്‍ മേടുകള്‍ മാനവ സരണികള്‍ പുണര്‍ന്നു പുല്‍കുമ്പോള്‍
കുന്നുകള്‍ കുഴികളുയര്‍ച്ചകള്‍ താഴ്ച്ചകള്‍ ഒരുപോല്‍ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)

ദുഷ്ടന്‍ ശിഷ്ടന്‍ സമമായവിടുന്നുന്നതി പാര്‍ക്കുന്നു
മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)