ഭാരതം കതിരു കണ്ടു

ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ്മാ നീ തെളിച്ച മാര്‍ഗ്ഗത്തി-
ലായിരങ്ങള്‍ ആനന്ദശാന്തി കണ്ടു

ധൈര്യം പകര്‍ന്നു നിന്ന ജീവിതം
ഗുരുവിന്‍ മനം കവര്‍ന്ന ജീവിതം
പരസേവനം പകര്‍ന്ന ജീവിതം
സുവിശേഷ ദീപ്തിയാര്‍ന്ന ജീവിതം

ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ
മരുവില്‍ തടാകമായ് വിരിഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാന്‍
ഒരു ദൈവദൂതനായണഞ്ഞു നീ