മോഹത്തിന്റെ തേരിലേറി പോകരുതേ

മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്റെ..)

കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും (2)
യോവിന്‍ തീരെ അവനണക്കും (മോഹത്തിന്റെ..)

തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്റെ..)