രാത്രി രാത്രി രജത രാത്രി

രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി

ദുഖങ്ങളെല്ലാം അകലുന്ന രാത്രി..
ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി
നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ..

താരാകുമാരികള്‍ തന്‍ സംഗീത മാധുരി
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ..

ദൈവീക സ്നേഹം മേരി തന്‍ സുതനായ്‌..
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോര്‍ തന്‍ രാത്രി.. സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ..