ഉണരൂ മനസ്സേ, പകരൂ ഗാനാമൃതം

ഉണരൂ മനസ്സേ, പകരൂ ഗാനാമൃതം
തെളിയൂ തിരികളേ രാജരാജസന്നിധിയില്‍

പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ് അലിയാമീക്കാസയില്‍
തിരുനാമ ജപമാലയില്‍ ഒരു രാഗമായുണരാം

മണിനാദമുയരുന്നു മനസ്സില്‍ നീ നിറയുന്നു
യേശുവേ ദൈവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ പദതാരിലെന്നഭയം