സ്നേഹസ്വരൂപനാം നാഥാ

സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്ത്താം

ഏകാന്തരാവില്‍ ദാഹാര്‍ത്തനായി
നീ വിരുന്നു വന്നു
ആരും കൊതിക്കുന്നോരത്താഴമേകി
ആത്മശാന്തി തന്നു
എല്ലാര്‍ക്കുമെല്ലാര്‍ക്കുമത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കി

തോരാതെ പാടും അടിമതന്‍ ചുണ്ടില്‍
ജീവജലം നല്‍കൂ
ആകാശഭൂമികള്‍ കൈനീട്ടി വാങ്ങും
ആര്‍ദ്രസ്നേഹം നല്‍കൂ
മിഴിനീര്‍ തുളുമ്പുന്നോരീ പാനപാത്രം
ഹൃദയത്തില്‍ നീ ഏറ്റുവാങ്ങൂ