കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ

കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ (2)
നീയേകനെന്‍ ഹൃദയാഥിനാഥന്‍ (2)
നീ എന്റെ ജീ‍വിത കേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2) (കര്‍ത്താവാം യേശുവേ..)

രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു
നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ (2)
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും
നിന്‍ കയ്യില്‍ അര്‍പ്പണം ചെയ്തിടുന്നു (കര്‍ത്താവാം യേശുവേ..)

എന്‍ കൈകള്‍ കൊണ്ടു നീ അദ്ധ്വാനിച്ചീടുക
എന്‍ പാദം കൊണ്ടു നീ സഞ്ചരിക്ക (2)
എന്‍ നയനങ്ങളിലൂടെ നീ നോക്കേണം
എന്‍ ശ്രവണങ്ങളിലൂടെ കേള്‍ക്കേണം നീ (കര്‍ത്താവാം യേശുവേ..)