സ്വര്‍ണ്ണവാക്കു ദൈവം

സ്വര്‍ണ്ണവാക്കു ദൈവം തന്നു
ക്ഷീണിച്ച യാത്രികന്നു;
ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു
എന്‍ കണ്‍ നിന്നെ നടത്തും

ഞാന്‍ നടത്തും ഞാന്‍ നടത്തും
എന്‍ കണ്‍ നിന്നെ നടത്തും;
ഭൂവില്‍ നിന്നു സ്വര്‍ഗ്ഗത്തിന്നു
എന്‍ കണ്‍ നിന്നെ നടത്തും

വന്‍ പരീക്ഷ കാലത്തിങ്കല്‍
ആശ്രയങ്ങള്‍ പോകുമ്പോള്‍
വാഗ്ദത്തം ഇതോര്‍ത്തുകൊള്‍ക;
എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)

നിന്റെ ഭൂതകാല ആശ
നാശമായി പോകുമ്പോള്‍
വാഗ്ദത്തം നീ കാത്തുകൊള്‍ക;
എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)

ജീവദേഹം വീഴും കാലെ
ജീവന്‍ പോകും നേരത്തും
നിന്‍ പിതാവിന്‍ ശബ്ദം കേള്‍ക്ക;
എന്‍ കണ്‍ നിന്നെ നടത്തും (ഞാന്‍..)