നാഥാ ആത്മാവിനെ തന്നീടണേ

നാഥാ ആത്മാവിനെ തന്നീടണേ
നീയെന്‍ ആശ്വാസമായ് വന്നീടണേ
എന്‍ പാപവും എന്‍ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ

മനസ്സിന്‍ മുറിവുകളിലങ്ങേ
സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോള്‍
ജീവന്‍ നല്‍കുവതിനായി
നീയെന്‍റെ ഉള്ളില്‍ വാഴുന്ന നേരം
മനശ്ശാന്തി നല്‍കേണമേ

നിത്യം തിരുവചന വഴിയേ
സത്യം പകരുവതിനായി
എന്നും തവമഹിമ പാടാന്‍
അധരം വിടരുവതിനായി
ജീവല്‍ പ്രകാശം നീ തൂകിടൂമ്പോള്‍
അഭിഷേകമേകണമേ