ഇടയന്‍ ആടിനെ നയിക്കും പോലെ

ഇടയന്‍ ആടിനെ നയിക്കും പോലെ
എന്റെ നല്ലിടയന്‍ എന്നും നടത്തിടുന്നു (2)
അമ്മ തന്‍ കുഞ്ഞിനെ കരുതും പോലെ
നമ്മെ താതന്‍ തന്‍ ചിറകില്‍ മറച്ചിടുന്നു (2) (ഇടയന്‍..)

ജീവിതയാത്രയില്‍ മനം തളര്‍ന്നിടുമ്പോള്‍
ആകുലചിന്തയാല്‍ തകര്‍ന്നിടുമ്പോള്‍ (2)
ആശ്വാസമേകുവാന്‍ അരികിലണയുമെന്‍
ആനന്ദദായകന്‍ അരുമ നാഥന്‍ (2) (ഇടയന്‍..)

കുശവന്‍ തന്‍ കയ്യില്‍ കളിമണ്ണുപോലെന്നെ
തിരുകരത്താല്‍ മെനഞ്ഞൊരുക്കണമെ (2)
തിരുഹിതംപോലുള്ള മണ്‍പാത്രമായിടാന്‍
തിരുഭുജബലത്തില്‍ ഞാന്‍ അമര്‍ന്നിടുന്നു (2) (ഇടയന്‍..)

ലോകമോഹങ്ങളില്‍ ആശിച്ചുപോകാതെ
ലോകത്തിന്‍ അധിപനില്‍ ആശ്രയിക്കാം (2)
ദിവ്യാത്മശക്തിയാല്‍ പുതുജീവന്‍ നേടാന്‍
ജീവപ്രദായകാ കൃപയരുളൂ (2) (ഇടയന്‍..)