ആകാശങ്ങളിലിരിക്കും ഞങ്ങടെ

ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ
സ്വപ്നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ ആമ്മേന്‍

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
എന്നും ഞങ്ങളെ നയിക്കേണമേ
അഗ്നി പരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ ആമ്മേന്‍