പരമോന്നതന്‍ എന്റെ

പരമോന്നതന്‍ എന്റെ യേശുപരന്‍
എനിക്കെല്ലാമെന്‍ അധിപനവന്‍ (2)
എന്നോടെന്നെന്നും എന്നാളും
കൂടെയിരിക്കും എന്റെ കാരുണ്യരൂപനവന്‍ (2)

ആആ.. ആനന്ദമേ.. ആആ.. ആനന്ദമേ..
എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്റെ
കാരുണ്യരൂപനവന്‍ (2)

പാപത്തില്‍ കൂരിരുള്‍ മാറ്റുന്ന ദൈവം
അനവധി നന്മകള്‍ ചൊരിയുമവന്‍ (2)
അഭിഷേകത്തിന്‍ തൈലം പൂശി
നിരന്തരം നമ്മെ പുതുക്കുമവന്‍ (2) (ആ.. ആനന്ദമേ..)

ജീവിതപാതയില്‍ വലഞ്ഞിടും നേരം
കരകാണാതറിയാതലഞ്ഞിടുമ്പോള്‍ (2)
കരം പിടിച്ചെന്നെ താങ്ങിനടത്തും
പുതുജീവപാതയില്‍ നടത്തുമവന്‍ (2) (ആ.. ആനന്ദമേ..)