ആശ്രിതവത്സലനേശുമഹേശനേ

ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ  തിരുനാമം (2)
ശാശ്വതമേ  തിരുനാമം

നിന്‍  മുഖകാന്തി  എന്നില്‍  നീ  ചിന്തി (2)
കന്മഷമാകെയകറ്റിയെന്‍   നായകാ!
നന്മ  വളര്‍ത്തണമെന്നും (2) (ആശ്രിത..)

പാവന ഹൃദയം ഏകുക സദയം (2)
കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)

ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)
അനുദിനം നിന്‍ പദതാരിണ നിറയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)

വരുന്നു  ഞാന്‍  തനിയെ  എനിക്ക്  നീ  മതിയേ (2)
കരുണയിന്‍  കാതലേ! വെടിയരുതഗതിയെ
തിരുകൃപ  തരണമെന്‍   പതിയേ! (2)