ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

പാപത്തിന്‍ ശാപത്തില്‍ നിന്നും
എന്റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും...)

ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും...)

നിത്യത തന്നില്‍ ഞാനെത്തും
നിന്റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി. (ഞാനെന്നും...)