നല്ല പോരാട്ടം പോരാടി

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം
വല്ലഭന്റെ നല്ല പാത പിന്‍തുടര്‍ന്നിടാം

ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം

ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോ
വിരുതു പ്രാപിക്കുന്നതേകന്‍ മാത്രമല്ലയോ - (ഭാരം..)

പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം - (ഭാരം..)

ആശ ഇച്ഛയൊക്കവേ അടക്കി ഓടുകില്‍
ആശ വെച്ച പന്തയപ്പൊരുള്‍ ലഭിച്ചിടും - (ഭാരം..)

ഏതു നേരത്തും പിശാചിടര്‍ച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാന്‍ - (ഭാരം..)

കാടുമേടു കണ്ടു സംശയിച്ചു നില്‍ക്കാതെ
ചാടി ഓടി പോകുവാന്‍ ബലം ധരിച്ചിടാം - (ഭാരം..)

ഓട്ടം ഓടുവാന്‍ അനേകര്‍ മുന്‍വന്നെങ്കിലോ
ലോത്തിന്‍ ഭാര്യപോലെ പിന്നില്‍ നോക്കി നിന്നുപോയ്‌ - (ഭാരം..)

അങ്ങുമിങ്ങും നോക്കിയാല്‍ നീ മുന്നില്‍ പോയിടാ
ഭംഗമില്ലാതോടുകില്‍ കിരീടം പ്രാപിക്കാം - (ഭാരം..)

ഓട്ടം തീരും നാള്‍ സമീപമായി കാഹളം
കേട്ടിടാന്‍ സമയമായി വേഗം ഓടീടാം - (ഭാരം..)

ആദി ഭക്തരോട്ടമോടി വിശ്രമിച്ചിടും
നാട്ടില്‍ ചേര്‍ന്നു പാട്ടുപാടി ആനന്ദിച്ചിടാം - (ഭാരം..)