ഈ പരദേവനഹോ

ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപന്‍
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില
ശക്ത നിന്‍ തിരുകരത്തിലുണ്ടനിശം (ഈ..)

ഈ പരദേവനഹോ നമുക്ക്..

നാഥനതേ തന്നരികളിന്‍ (2)
വന്‍ തലയെ തകര്‍ക്കും 
പിഴച്ചു  നടക്കുന്നവന്റെ മുടികള്‍
വന്‍ തലയെ തകര്‍ക്കും 
പിഴച്ചു നടക്കുന്നവന്റെ മുടികള്‍ 
മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനുരു ചെയ്തതാമനിശം  (ഈ..)

കണ്ടു നിന്‍ സഞ്ചാരമിവര്‍ (2)
എന്‍ പരാനാമഴക്
വിശുദ്ധസ്ഥലത്ത്‌ നടക്കുന്നതിനെ
എന്‍ പരാനാമഴക്
വിശുദ്ധസ്ഥലത്ത്‌ നടക്കുന്നതിനെ
മുന്നില്‍ പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍
ചേര്‍ന്നു തപ്പടിക്കും കന്നിമാര്‍ നടുവില്‍ (ഈ..)

അംഗവരെ കല്ലേറ്റുന്ന (2)
യൂദജനപ്രഭുക്കള്‍ സെബൂലപ്രഭുക്കള്‍
നഫ്താലി പ്രഭുക്കള്‍
യൂദജനപ്രഭുക്കള്‍ സെബൂലപ്രഭുക്കള്‍
നഫ്താലി പ്രഭുക്കള്‍-
ക്കേകി നിന്റെ ബലമേകനാഥനടിയാര്‍ക്കു
ചെയ്ത കൃപയോര്‍ത്തു നീ സതതം (ഈ..)

ശ്രീയെറുശലേമിലുള്ള  (2)
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്ന് തിരുമുല്‍
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്ന് തിരുമുല്‍ക്കാഴ്ച കൊണ്ടുവരും 
യേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം (ഈ..)