ഈശോ വസിക്കും കുടുംബം

ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
ഈശോയിലെന്നും ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം

സ്നേഹം ധരിക്കും കുടുംബം
സ്നേഹദീപം ജ്വലിക്കും കുടുംബം
സ്നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികള്‍ വാഴും കുടുംബം

സ്വാര്‍ത്ഥം ത്യജിക്കാനുമേറേ
ത്യാഗചൈതന്യമുള്‍ക്കൊണ്ടിടാനും
എല്ലാര്‍ക്കുമെല്ലാമായ് തീരാനും വ്യക്തികള്‍
സന്നദ്ധരാകും കുടുംബം