ശ്രീയേശുനാഥന്‍ എന്‍

ശ്രീയേശുനാഥന്‍ എന്‍ യേശുനാഥന്‍
സാത്താന്യ സൈന്യത്തെ ജയിക്കുമവന്‍
തന്‍ ജീവനേകി നമ്മെ തേടി വന്നവന്‍
പാപത്തില്‍ നിന്നു നമ്മെ വീണ്ടെടുത്തവന്‍

സ്വര്‍ഗ്ഗീയ മന്ന നല്‍കിടുന്നവന്‍
സ്വര്‍ഗ്ഗീയ സന്തോഷം ഏകിടുന്നവന്‍ (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)

ഈ ലോകയാത്ര നല്‍കും മോഹചിന്തകള്‍
പാപങ്ങളാല്‍ നമ്മെ മാടിവിളിക്കേ.. (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)

ഉറ്റവരാകവേ തള്ളിടുമ്പോഴും
ആരോരുമില്ലാതേകരാകിലും (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)