ലോകം മുഴുവന്‍ സുഖം

ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയായി രക്തം ചിന്തി
മിഴിനീര്‍പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യ ഔഷധമായ്
താതാ നാഥാ കരം പിടിക്കൂ

പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനശ്വരനില്‍
ജീവബിന്ദുവില്‍ അമൃതം തൂകിയ
ലോകപാലകാ ജഗദീശാ
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതില്‍ അവതരിക്കൂ