അഴലേറും ജീവിത മരുവില്‍

അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ

നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍

കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ

മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക

ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍