യേശു യേശു യേശുവേ

യേശു യേശു യേശുവേ യേശുനാമം പാവനം
യേശുനാമം പാടുന്നു യേശുനാമം വാഴ്ത്തുന്നു

സര്‍വ്വശക്തനാഥനേ സര്‍വ്വരക്ഷദായകാ
സര്‍വ്വപാപമോചകാ അങ്ങേ നാമം വാഴ്ത്തുന്നു

ലോകത്തിന്‍ പ്രകാശമേ കൂരിരുള്‍ നീക്കണേ
ദിവ്യദീപ്തി ചിന്തണേ ദിവ്യകാന്തി നല്‍കണേ

കാലത്തിന്നറുതിയോളം ഞങ്ങളൊത്തു വാഴണേ
എന്നുമെന്നും ഞങ്ങളെ വഴിനടത്തണേ പ്രഭോ

ലോകമെല്ലാം ദുഷ്ടന്റെ മാരക പിടിയിലായ്
നാശഗര്‍ത്തം തന്നിലായ് വീണിടാതെ കാക്കണേ

പാവനാത്മനെ നല്‍കി പാലിക്കേണമേ വിഭോ
പാത തെറ്റിടാതെന്നും ദാസരെ നയിക്കണേ

വചനമാര്‍ഗ്ഗം കാട്ടണേ വചനശക്തി നല്‍കണേ
ദിവ്യവചനശക്തിയാല്‍ ദാസര്‍ രക്ഷ നേടട്ടെ.