അഗതിയാമടിയന്റെ യാചനയെല്ലാം

അഗതിയാമടിയന്റെ യാചനയെല്ലാം
അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2)
മനസ്സില്‍ നിറയുന്ന ആത്മരോദനങ്ങള്‍
സ്തുതികളായ് തീരണേ ദൈവമേ (അഗതി..)

അജഗണങ്ങളെ തേടി വന്ന അരുമപാലകനേ
മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2)
സഹനവേദനയോടെ ഞാന്‍ നിന്‍ പാത തേടുന്നു
പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..)

സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍
അമൃതമാരിയായ് എന്റെയുള്ളില്‍ നീ വരില്ലേ (2)
കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ
ആര്‍ത്തനായ്‌ ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..)