ദൈവം വാതില്‍ തുറന്നാല്‍

ദൈവം വാതില്‍ തുറന്നാല്‍
അടയ്ക്കുവാനാരാലും സാദ്ധ്യമല്ല
ദൈവം വാതില്‍ അടച്ചാല്‍
തുറക്കുവാന്‍ സാദ്ധ്യമല്ല

തിരുവചനം സത്യവചനം
മാറ്റമില്ലാത്ത വചനം (2)

തീച്ചൂള നടുവില്‍ ഇറങ്ങിയ ദൈവം
തീക്കനല്‍ പൂമെത്തയാക്കി
നാലാമനായി നടന്നുകൂടെ
പ്രതികൂലമെല്ലാം അനുകൂലമാക്കാന്‍ (തിരുവചനം..)

സിംഹത്തിന്‍ കുഴിയില്‍ ഇറങ്ങിയ ദൈവം
സിംഹത്തിന്‍ വായെ അടച്ച ദൈവം
ദാനിയേലിന്‍ കൂടെ കാവലായ്‌ ദൈവം
പ്രതികൂലമെല്ലാം അനുകൂലമാക്കാന്‍ (തിരുവചനം..)

ചെങ്കടല്‍ മദ്ധ്യേ ഇറങ്ങിയ ദൈവം
കടലിനെ ഭാഗിച്ച ദൈവം
പുതിയൊരു പാത ഒരുക്കി നാഥന്‍
പ്രതികൂലമെല്ലാം അനുകൂലമാക്കാന്‍ (തിരുവചനം..)