കരുണയുള്ള നായകാ കനിവിന്നുറവിടമാണു

കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ (2)
കാല്‍വരിമലയില്‍ രക്തം ചിന്തിയ
കാരുണ്യദീപമാണു നീ (കരുണയുള്ള..)

ഉടഞ്ഞു പോയൊരു പാത്രമല്ലേ ഞാന്‍
ഉണര്‍വ്വിന്റെ നാഥാ കാണുകില്ലേ നീ (2)
ഉയരങ്ങളിലേക്ക്‌ ഉയര്‍ത്തേണമേ
ഉയിര്‍ തന്ന നാഥാ കാത്തിടേണമേ (2) (കരുണയുള്ള..)

മനസ്സിനുള്ളിലെ മണ്‍ ചെരാതുമായ്‌
മൂകമായ്‌ ക്രൂശു തേടും പാപിയാണ് ഞാന്‍ (2)
മോചന പാതയില്‍ നടത്തേണമേ
മോക്ഷനാട്ടിലെത്തുവോളം നയിക്കേണമേ (2) (കരുണയുള്ള..)