കരുതുന്നവന്‍ എന്നെ

കരുതുന്നവന്‍ എന്നെ കരുതുന്നവന്‍
ഓളങ്ങളേറുമീ ജീവിതസാഗരെ
കരം പിടിച്ചെന്നെ നയിക്കുന്നവന്‍
എന്നെ കരുതുന്നവന്‍

രാവും പകലും അകലാതരികില്‍
മേഘത്തിന്‍ തണലായ്‌ അഗ്നിത്തൂണിന്‍ പ്രഭയായ്‌ (2)
മരുഭൂയാത്രയില്‍ സാന്ത്വനമേകി (കരുതുന്നവന്‍..)

സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മശക്തിയാലെയല്ലോ (2)
കൃപമേല്‍ കൃപ പകര്‍ന്നനുദിനമെന്നെ- (കരുതുന്നവന്‍..)

ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരം
അതിശയകരമായ്‌ വഴിനടത്തുന്നവന്‍ (2)
ആപത്തില്‍ രോഗത്തില്‍ കൈവെടിയാതെ- (കരുതുന്നവന്‍..)

യേശുവിന്‍ സ്നേഹത്തില്‍ സഹജരെ കരുതാം
പരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം (2)
ഇരുളിലും ശോഭിച്ചു കര്‍ത്താവിനെ സ്തുതിയ്ക്കാം (കരുതുന്നവന്‍..)