ആലയമണി മുഴങ്ങുമ്പോള്‍

ആലയമണി മുഴങ്ങുമ്പോള്‍ നിന്റെ വിളി ഞാന്‍ കേള്‍ക്കും
ആയിരം സ്തുതിഗീതങ്ങള്‍ പാടുവാന്‍ ഞാന്‍ വെമ്പും
ആലേലൂയാ ആലേലൂയാ
ആര്‍ദ്രമായ് എന്‍ മനം ആര്‍ത്തു പാടും (ആലയമണി..)

മനിതമനസ്സുകളില്‍ ശാന്തിദൂതുമായ്‌
സ്നേഹദീപ്തിപ്രഭ ചൊരിഞ്ഞ സ്നേഹഗായകാ (2)
മാംസമായ്‌ രക്തമായ്‌ ഞങ്ങള്‍ ഭുജിക്കുമ്പോള്‍
ഏഴയാം അടിയരില്‍ നീ വസിക്കേണമേ (ആലയമണി..)

അരുണകിരണവുമായ്‌ ആത്മവേദിയില്‍
അനുദിനവും അഴലകറ്റും ആത്മസ്നേഹിതാ (2)
ബലിയായ് വേദിയില്‍ വയ്ക്കുവാനെന്റെയീ
ബലഹീനമാകുമീ ജീവിതം മാത്രം (ആലയമണി..)