വഴി നടത്തുന്നോന്‍ എന്നെ

വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍
എന്റെ ഈ മരുവാസത്തിലോരോ ദിവസവും വഴി നടത്തുന്നോന്‍  (2) (എന്നെ..)

രോഗ മരണങ്ങള്‍ ഓളങ്ങളായെന്റെ നേരെ ഉയരുമ്പോള്‍ (2)
എന്റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ (2) (വഴി..)

ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍ (2)
എന്റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍ (2) (വഴി..)

സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നു (2)
അതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍ (2) (വഴി..)

ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോള്‍ (2)
എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നല്‍കി വഴി നടത്തുന്നോന്‍ (2) (വഴി..)

നീതിമാന്‍ സന്തതി അപ്പമിരപ്പതു കാണുവാന്‍ സാധ്യമല്ല (2)
ദൈവം കേരിത്തു തോട്ടിലും സാരഫ്ത നാട്ടിലും പോറ്റിപ്പുലര്‍ത്തുന്നോന്‍ (2) (വഴി..)

ജീവന്റെ അപ്പമായ്‌ അര്‍പണം ചെയ്തോന്‍  ജീവിച്ചിരിക്കുന്നതാന്‍  (2)
ഞാനും ജീവന്റെ പാതയില്‍ ജീവന്റെ നാഥനാന്‍ ജീവിച്ചു മുന്നേറും (2) (എന്നെ..)