അള്‍ത്താരയില്‍ പൂജ്യബലിവസ്തുവായിടും

അള്‍ത്താരയില്‍ പൂജ്യബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദിമുന്നിലായ് അണിചേര്‍ന്നു നിന്നിവര്‍
ആത്മാവിലര്‍പ്പിക്കും ആരാധന (ഹാലേലൂയ്യാ...)

ഉള്ളില്‍ പുതുജീവ നാളം തെളിച്ച്
നാവില്‍ തിരുനാമമന്ത്രം ജപിച്ച്
കയ്യില്‍ ജീവിത ക്രൂശും പിടിച്ച്
കര്‍ത്താവിനെ കാത്തു നില്‍ക്കുന്നു ഞങ്ങള്‍

തിരുവോസ്തിരൂപനായ് മാറുന്ന നേരം
തിരുമുമ്പിലര്‍പ്പിക്കും കാഴ്ചകളെ
കനിവോടെ സ്വീകരിച്ചീ ദാസരെ നീ
കന്മഷഹീനരായ് മാറ്റേണമേ (ഹാലേലൂയ്യാ...)