കൂടു വിട്ടോടിയ ആടിലൊരെണ്ണം

കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ (2) (കൂടു..)

കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍ (2)
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍ (2) (കൂടു..)

നൂറു നൂറാടുകള്‍ ദൂരത്ത്‌ പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ (2)
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിന്ന് നീയെന്റെ ചാരെയില്ലേ (2) (കൂടു..)