കഷ്ടനഷ്ടശോധനകള്‍

കഷ്ടനഷ്ടശോധനകള്‍ വന്നുപോകിലും
ആധിവ്യാധി പീഡകള്‍ വന്നുചേരിലും
ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയില്‍
എന്റെ കര്‍ത്തനെന്നുമെന്‍ കൂടെയുള്ളതാല്‍ (2)

തേടി വന്നിടും എന്റെ സ്നേഹിതന്‍
രോഗശയ്യയില്‍ ഞാന്‍ എകനാകിലും
തീര്‍ത്തിടുമെന്റെ വ്യാധികളെല്ലാം
സ്നേഹമോടെന്നും സൌഖ്യദായകന്‍ (2) (കഷ്ട..)

ചാരെ നിന്നിടും എന്റെ രക്ഷകന്‍
സിംഹക്കൂടതില്‍ ഞാന്‍ പെട്ടു പോകിലും
പോക്കീടുമെന്റെ ആധികളെല്ലാം
ദിവ്യവചനത്തിന്‍ ശക്തിയാലെന്നും. (2) (കഷ്ട..)

കൈവിടില്ലെന്നെ എന്റെ നായകന്‍
കാലിടറി ഞാന്‍ വീണുപോകിലും
കാത്തിടുമെന്നെ എന്റെ പാലകന്‍
കൈക്കുഞ്ഞുപോല്‍ തന്‍ മാറിടമതില്‍ (2) (കഷ്ട..)