പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍
പിറന്നൊരു മംഗള സുദിനം (2)

ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.

മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍
ജാതനായി വാണിടുന്നു (പുതിയൊരു..)

മാനവര്‍ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്
പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)