ആഴത്തില്‍ നിന്നു ഞാന്‍

ആഴത്തില്‍ നിന്നു ഞാന്‍
ആര്‍ദ്രമായ് കേഴുന്നു
ദൈവമേ എന്നെ നീ കേള്‍ക്കേണമേ

പാപങ്ങളെല്ലാം നീ
ഓര്‍ത്തിരുന്നാല്‍ നാഥാ
ആരാരീലോകത്തില്‍ രക്ഷനേടും

പാപത്തിന്‍ മോചനം
നിന്നില്‍ ഞാന്‍ തേടുന്നു
നീയാണെന്‍ മോക്ഷവും പ്രത്യാശയും

പുലരുവാന്‍ കാക്കുന്ന
കാവല്‍ക്കാരെന്ന പോല്‍
സകലേശാ നിന്നെ ഞാന്‍ കാത്തിരിപ്പൂ

പാപങ്ങള്‍ മോചിക്കും
കാരുണ്യവാരിധേ
ആത്മാക്കള്‍ക്കാശ്വാസം നല്‍കേണമേ