ഉണരുക നീയെന്നാത്മാവേ

ഉണരുക നീയെന്നാത്മാവേ!
ചേരുകെന്നേശുവിന്നരികില്‍ നീ
തുണയവനല്ലാതാരുള്ളീ
ഏഴകള്‍ നമ്മെ പാലിപ്പാന്‍

പുതിയൊരു ദിവസം വന്നതിനാല്‍-
എങ്ങനെ നമ്മുടെ ജീവിതത്തെ
ഭൂതലമതിലെ നയിച്ചീടേണം
ആയതറിയിക്ക താതനോടു

പോയൊരു ദിവസമതുപോലെ
ഭൂവിലെവാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കല്‍
ആശ്രയം പുതുക്കണണമീക്ഷണത്തില്‍

വീടുമില്ലാരുമില്ലൊന്നുമില്ലീ
ലോകത്തിലെനിക്കെന്നോര്‍ക്കുക നീ
വിട്ടകലും നീ ഒരുനാളില്‍
ഉണ്ടെന്നുതോന്നുന്നു സകലത്തെയും

ആപത്തനര്‍ത്ഥങ്ങള്‍ ഉണ്ടിഹത്തില്‍
ഖേദത്തിന്‍ സമുദ്രമാണീയുലകം
പാപത്തെ വരുത്തിയോരാദാമിന്‍
ശാപത്തിന്‍ തിരകള്‍ അങ്ങലച്ചിടുന്നു

ക്ലേശം നമുക്കിങ്ങു വന്നിടെണ്ട
മേലില്‍ നമുക്കൊരു ദേശമുണ്ട്
ഭക്തന്മാര്‍ അതിലതിമോദമോടെ
നാള്‍കള്‍ കഴിപ്പതിനോര്‍ത്തു കൊള്ളാം

സ്നേഹിതര്‍ നമുക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ദൈവത്തിന്‍ ദൂതരും പരിശുദ്ധരും
സ്നേഹംകൊണ്ടേശുവെ വാഴ്ത്തിപ്പാടു-
ന്നവിടെ നമുക്കും പാടരുതോ?

നിത്യ സൗഭാഗ്യങ്ങളനുഭവിപ്പാന്‍
സ്വര്‍ഗ്ഗത്തില്‍ നമുക്കുള്ള വീടുമതി
നിത്യജീവാമൃതംഓദമണി-
ഞ്ഞപ്പന്റെ മടിയില്‍ വസിക്കരുതോ

ക്രിസ്തന്റെ കാഹളമൂതും ധ്വനി
കേള്‍ക്കുമോ ഈ ദിനമാരറിഞ്ഞു
വിശ്രമവാസത്തിലാകുമോ നാം
ഏതിനുമൊരുങ്ങുകെന്നാത്മാവേ!