മലയാറ്റൂര്‍ മലയും കയറി

മലയാറ്റൂര്‍ മലയും കയറി
ജനകോടികളെത്തുന്നൂ
അവിടുത്തെ തിരുവടി കാണാന്‍
പൊന്നും കുരിശു മുത്തപ്പോ
പൊന്മലകേറ്റം

കേട്ടറിഞ്ഞു വിശ്വസിക്കാന്‍
സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായി നീ

മലയാളക്കരയില്‍ ഈശോ
മിശിഹായുടെ തിരുനാമം
വഴികാട്ടിയ മഹിതാത്മാ
വിശുദ്ധ തോമ്മാശ്ലീഹാ- പരിശുദ്ധാ-