ജറുസലേമിന്‍ നായകനെ വാഴ്ത്തുവിന്‍

ജറുസലേമിന്‍ നായകനെ വാഴ്ത്തുവിന്‍
നിത്യമഹോന്നത നാഥനെ വാഴ്ത്തുവിന്‍
ദൈവത്തിന്‍ പ്രിയജാതന് തപ്പുകള്‍
തംബുരുവീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവിന്‍

കര്‍ണ്ണമനോഹര രാഗം പകരും ഗീതിയാല്‍
വാനവദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നു
വാനവരൊത്ത് മാനവരും
ദൈവത്തിന്‍ തിരുസന്നിധിയില്‍
ഹല്ലേലൂയ്യാ പാടി വാഴ്ത്തുവിന്‍

മഞ്ജുളമോഹനകീര്‍ത്തനം പാടി പോക നാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹദൂതുമായ്
സുവിശേഷത്തിന്‍ സാക്ഷികളായ്
ലോകത്തിന്‍ പൊന്‍ദീപമായ്
ഏകിടുവിന്‍ നല്‍ ക്രിസ്തുവിന്‍ സന്ദേശം